മലപ്പുറം: സംസ്ഥാനത്ത് പ്രളയദുരന്തം തുടരുന്ന സാഹചര്യത്തില്‍ 7 ലക്ഷത്തോളം ആളുകള്‍ ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയുകയാണ്. മലപ്പുറം എം.എസ്.പിയിലെ ദുരിതാശ്വാസ ക്യാമ്ബില്‍ അഭയം തേടിയ ഒരു പെണ്‍കുട്ടി ഇന്ന് വിവാഹിതയായി. കതിര്‍മണ്ഡപത്തിലേക്ക് ഇറങ്ങിയത് ദുരിതശ്വാസ ക്യാമ്ബില്‍ നിന്നാണ്.വീടും പരിസരവും വെള്ളത്തില്‍ മുങ്ങിയതോടെ നാലുദിവസമായി മാതാപിതാക്കള്‍ക്കൊപ്പം അഞ്ജു ഈ ദുരിതാശ്വാസക്യാമ്ബിലാണ് കഴിഞ്ഞിരുന്നത്. പ്രളയത്തെ തുടര്‍ന്ന് വിവാഹം മാറ്റിവക്കാന്‍ ആദ്യം ആലോചിച്ചെങ്കിലും പിന്നീട് ആഘോഷമൊഴിവാക്കി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തില്‍ വച്ച് വേങ്ങര സ്വദേശി ഷൈജു...
" />
Headlines