ദുര്‍മന്ത്രവാദം നടത്തി: സ്ത്രീയെ ബന്ധുക്കള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

ദുര്‍മന്ത്രവാദം നടത്തി: സ്ത്രീയെ ബന്ധുക്കള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

June 22, 2018 0 By Editor

അഹമ്മദാബാദ്: നോര്‍ത്ത് ഗുജറാത്തിലെ അരാവല്ലി ജില്ലയില്‍ ദുര്‍മന്ത്രവാദം നടത്തിയെന്നാരോപിച്ച് സ്ത്രീയെ ബന്ധുക്കള്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. സ്ത്രീയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചാണ് തീകൊളുത്തിയത്. നാല്‍പ്പത്തിരണ്ടുകാരിയായ സ്ത്രീ ഗുരുതരാവസ്ഥയിലാണ്.

സ്ത്രീയുടെ ദുര്‍മന്ത്രവാദത്തിന്റെ ഫലമായി മകന് മാനസികരോഗം പിടിപെട്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് ബാബു പരാമര്‍, കോദാര്‍ പരാമര്‍, ജ്യോത്സന പരാമര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയില്‍ സ്ത്രീയുമായി ബന്ധുക്കള്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.