തൃശൂര്‍: ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ കടത്തല്‍ വ്യാപകം. തൃശൂര്‍ കേച്ചേരിയിലാണ് സംഭവം ഉണ്ടായത്. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണസംഘത്തിലേക്ക് സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചതായാണ് നാട്ടുകാര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുവന്ന അവശ്യവസ്തുകള്‍ മോഷ്ടിച്ച ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
" />
Headlines