ഈസ്റ്റേണ്‍ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തിയ സമൂഹമാധ്യമങ്ങള്‍ക്ക് ഹൈക്കോടതിയുടെ നോട്ടിസ്

ഈസ്റ്റേണ്‍ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തിയ സമൂഹമാധ്യമങ്ങള്‍ക്ക് ഹൈക്കോടതിയുടെ നോട്ടിസ്

July 29, 2018 0 By Editor

കൊച്ചി:സമൂഹ മാധ്യമങ്ങളിലൂടെ ഈസ്റ്റേണ്‍ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടത്തുന്നവ്യാജപ്രചാരണങ്ങള്‍ തടയാന്‍ നടപടി ആവശ്യപ്പെട്ട് കമ്ബനി ഹൈക്കോടതിയെ സമീപിച്ചു. ഇതേതുടര്‍ന്ന് വ്യാജപ്രചാരണത്തിനായി ദുരുപയോഗംചെയ്യുന്ന സമൂഹമാധ്യമങ്ങളായ ഫെയ്‌സ്ബുക്ക്, യൂട്യൂബ്, ഗൂഗിള്‍ തുടങ്ങിയവയ്ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇക്കാര്യത്തില്‍ തങ്ങള്‍ കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസ്ഥാന വിവര സാങ്കേതികവിദ്യാ വകുപ്പു സെക്രട്ടറിയുമായികൂടിയാലോചിച്ച ശേഷം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സോഷ്യല്‍മീഡിയയുടെ മറപിടിച്ച് നടത്തുന്ന ഇത്തരംകുപ്രചരണങ്ങള്‍ കമ്ബനിയുടെയശസിന് കളങ്കംവരുത്തുന്നുവെന്ന്ഈസ്റ്റേണ്‍ സമര്‍പ്പിച്ച റിട്ട് പെറ്റീഷനില്‍ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തില്‍ തങ്ങളുടെ നിവേദനങ്ങളില്‍ നടപടിയെടുക്കാന്‍ ഇടനിലക്കാരായ ഫെയ്‌സ്ബുക്ക്, യുട്യൂബ്, ഗൂഗിള്‍തുടങ്ങിയവര്‍ പരാജയപ്പെട്ടതായും ഈസ്റ്റേണ്‍ ചൂണ്ടിക്കാട്ടി. ഐ.ടി. നിയമം 2000, ഐ.ടി. (ഇടനിലക്കാര്‍ക്കായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശക) ചട്ടം 2011 എന്നിവ പ്രകാരം ഇക്കാര്യത്തില്‍ ഇവര്‍ക്കു ബാധ്യതയുണ്ട്.