ഇടപ്പള്ളിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം

May 19, 2018 0 By Editor

കൊച്ചി: ഇടപ്പള്ളി കുന്നുംപുറത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു രണ്ടു പേര്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രികനായ സോമ കണ്‍സ്ട്രക്ഷന്‍സിലെ സീനിയര്‍ എന്‍ജിനീയര്‍ ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി രംഗറാവുവിന്റെ മകന്‍ ജിതേന്ദ്ര വല്ലൂരി (27), കാര്‍ യാത്രികനായ മുളവുകാട് വലിയ പറമ്പില്‍ ജോണി ആന്റണിയുടെ മകന്‍ റോയ്‌സ് ജോണ്‍ (19) എന്നിവരാണു മരിച്ചത്.

പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടം. കാറിലുണ്ടായിരുന്ന ഗ്‌ളെന്‍ ഡിസില്‍വ (20), റോയ് (18), അഭിലാഷ് (19) എന്നിവര്‍ക്കു പരുക്കേറ്റു.