പാലക്കാട്: കുറി തൊടരുതെന്ന നടപടി വിവാദമായപ്പോള്‍ ബൈലോ പുതുക്കി എലപ്പുള്ളി സ്‌കൂള്‍ പ്രിന്‍സിപ്പള്‍. നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതോടെയാണ് അടിയന്തരമായി പിടിഎ മീറ്റിംഗ് വിളിച്ച്‌ ബൈലോ പരിഷ്‌കരിച്ചത്. ചന്ദന കുറിയും, ഭസ്മവും തൊടാമെന്നും എന്നാല്‍ കുങ്കുമം ഉള്‍പ്പെടെയുള്ള മറ്റ് കളര്‍ കുറികള്‍ തൊടരുതെന്നും ബൈലോയില്‍ മാറ്റം വരുത്തി. കൂടാതെ കഴുത്തിലോ ഇടുപ്പിലോ പുറത്ത് കാണാത്ത തരത്തില്‍ ചരടുകള്‍ കെട്ടാമെന്നും ബൈലോയില്‍ ചേര്‍ത്തു. എന്നാല്‍ പിടിഎ യോഗത്തില്‍ അവതരിപ്പിച്ച ബൈലോ ഒരു വിഭാഗം രക്ഷിതാക്കളുടെ എതിര്‍പ്പോടെയാണ് പാസാക്കിയത്.അതേ സമയം പ്രിന്‍സിപ്പലിന്റെ...
" />
Headlines