ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പച്ച നമ്പര്‍ പ്ലേറ്റാക്കാന്‍ കേന്ദ്ര റോഡുവികസന മന്ത്രാലയം ശുപാര്‍ശ ചെയ്തു. പരിസ്ഥിതി സൗഹൃദ വാഹനങ്ങളെന്ന നിലയ്ക്കാണ് ഈ നിറം മാറ്റം. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള പ്രത്യേക നയം തയാറാക്കുന്ന നീതി ആയോഗിന്റെ ശുപാര്‍ശ കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ നീക്കം. വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. ശുപാര്‍ശ പ്രകാരം പച്ച പ്രതലത്തില്‍ മഞ്ഞ അക്ഷരങ്ങളോടു കൂടിയതാവും ഇലക്ട്രിക് വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനും പാര്‍ക്കിങ്ങിനും ടോള്‍ ഇളവിനുമൊക്കെ ഹരിതനമ്പര്‍ പ്ലേറ്റുകള്‍ ഉപകരിക്കുമെന്ന് മന്ത്രാലയ...
" />
Headlines