എഞ്ചിന്‍ തകരാര്‍ മൂലം ബിഎംഡബ്ല്യു കാറുകള്‍ തിരികെ വിളിക്കുന്നു. തെക്കന്‍ കൊറിയയിലാണ് ആഢംബര വാഹന നിര്‍മാതാക്കളായ ബി എം ഡബ്ല്യു തങ്ങളുടെ കാറുകള്‍ തിരികെ വിളിക്കുന്നത്. കാറുകളിലെ എഞ്ചിന്‍ തകരാര്‍ മൂലം തീ പടര്‍ന്നതിനെ തുടര്‍ന്നാണ് തിരിച്ചു വിളിക്കല്‍. അതിവേഗത്തില്‍ ദീര്‍ഘനേരം ഡ്രൈവ് ചെയ്യുമ്പോള്‍ എന്‍ജിനില്‍ നിന്ന് തീ പടരുന്നത് തുടര്‍ കഥയായ സാഹചര്യത്തിലാണ് കാര്‍ നിര്‍മാതാക്കള്‍ തിരിച്ചു വിളിക്കല്‍ നടപടിയിലേക്ക് തിരിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം 20 ഓളം പരാതികള്‍ ലഭിച്ചതോടെ കമ്പനി മാപ്പു പറയുകയും ചെയ്തിരുന്നു....
" />
Headlines