തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് രാജിവെക്കേണ്ടിവന്ന ഇ.പി. ജയരാജന്റെ സത്യപ്രതിജ്ഞ ചിങ്ങം ഒന്നിന് നടത്താന്‍ സി.പി.എമ്മില്‍ ധാരണ. കര്‍ക്കടകം കഴിഞ്ഞിട്ട് മതി മന്ത്രിയായി സത്യപ്രതിജ്ഞ എന്ന അഭിപ്രായത്തെ തുടര്‍ന്നാണിത്. നാളെ നടക്കുന്ന സംസ്ഥാന സമിതിയില്‍ ഇ.പിയുടെ മന്ത്രിസ്ഥാനത്തേക്കുറിച്ചു വ്യക്തത വരുമെന്ന് സി.പി.എം പി.ബി അംഗം എസ്.രാമചന്ദ്രന്‍പിള്ള പറഞ്ഞു. ഈ മാസം പത്തൊമ്പതിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സക്കായി അമേരിക്കയിലേക്കു പോകുന്നത്. അതിനു മുന്‍പ് ജയരാജനെ മന്ത്രിസഭയിലെത്തിക്കാനാണ് ധൃതഗതിയിലുള്ള നീക്കങ്ങള്‍. ജയരാജന്‍കൂടി എത്തുന്നതോടെ മന്ത്രിമാരുടെ എണ്ണം ഇരുപതാകും. സ്വാഭാവികമായി...
" />
Headlines