കൊച്ചി: പ്രളയക്കെടുതിയില്‍ പലയിടങ്ങളിലും ദുരവസ്ഥ ഇപ്പോഴും തുടരുകയാണ്. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച ആലുവയിലെ അവസ്ഥ ഏറ്റവും ദയനീയമാണ്. എറണാകുളം ജില്ലയില്‍ കുടിവെള്ള വിതരണം ഇന്ന് തടസപ്പെടാന്‍ സാധ്യതയുണ്ട്. കെഎസ്ഇബിയുടെ ലോവര്‍ പെരിയാര്‍ വൈദ്യുതി പദ്ധതിയുടെ ഭാഗമായ പാംബ്ല അണക്കെട്ടിന്റെ പവര്‍ഹൗസില്‍ ചെളികയറിയതുമൂലം ശുചീകരണം നടക്കുന്നതിനാലാണ് ജലവിതരണം മുടങ്ങുന്നത്. ലക്ഷക്കണക്കിന് പേരെയായിരിക്കും ഇത് ബാധിക്കുക. കൊച്ചി നഗരസഭ ഉള്‍പ്പടെ ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. ഞായറാഴ്ചയും തിങ്കളാഴ്ചയുമാണ് കുടിവെള്ള...
" />
Headlines