കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതി ശമിച്ചതോടെ ആലുവ, പറവൂര്‍ മേഖലയില്‍ ഗതാഗതം പൂര്‍ണമായും പുനഃരാരംഭിച്ചു. ആലുവ മാര്‍ത്താണ്ഡവര്‍മ പാലം വഴിയാണ് തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം പുനസ്ഥാപിച്ചത്. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തി തുടങ്ങുകയും ചെയ്തു. എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നു തൃശൂരിലേക്ക് 15 മിനിറ്റ് ഇടവിട്ട് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. അതേസമയം, ഇടപ്പള്ളി ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി പുനഃരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.
" />