കോഴിക്കോട്: എസ്.ഡി.പി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ രംഗത്ത്. ഏത് ഫ്രണ്ട് ആയാലും ഭീകര പ്രവര്‍ത്തനത്തിന് ഖുര്‍ആനും ഹദീസും പ്രചോദനം നല്‍കിയിട്ടില്ലന്നും ഇസ്ലാമിന് വേണ്ടി തെരുവിലിറങ്ങാന്‍ എസ്.ഡി.പി.ഐയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കാന്തപുരം തുറന്നടിച്ചു. ചിലര്‍ തീവ്രവാദത്തെ പോത്സാഹിപ്പിക്കുന്നു. ഖുര്‍ആന്‍ പ്രചരിപ്പിച്ചത് മത സൗഹാര്‍ദ്ദം ആണ്. ഇത്തരം സംഘടനകളെ നിരോധിക്കണമെന്ന് പറയാന്‍ തങ്ങള്‍ ആളല്ലെന്നും കാന്തപുരം വ്യക്തമാക്കി. സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്, ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്ത് തുടങ്ങിയതാണ് പ്രശ്‌നം. പേര് എന്തായാലും സലഫിസമാണ് ഇതിന്...
" />
Headlines