കൊച്ചി: അച്ചടക്കവും കാര്യക്ഷമതയും നിഷ്പക്ഷതയും ലക്ഷ്യമിട്ട് 2011ല്‍ കൊണ്ടുവന്ന കേരള പൊലീസ് നിയമത്തിന് ഏഴുവര്‍ഷമായിട്ടും ചട്ടങ്ങളായില്ല. പൊലീസ് സംഘടനകളുടെ സമ്മര്‍ദമാണ് സര്‍ക്കാറുകള്‍ മുഖം തിരിക്കാന്‍ കാരണം. കരട് ചട്ടത്തിലെ വ്യവസ്ഥകള്‍ പലതും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടതോടെ അന്തിമ ചട്ടം നിലവില്‍ വരാതിരിക്കാന്‍ പൊലീസ് സംഘടനകള്‍ കടുത്ത സമ്മര്‍ദമാണ് ചെലുത്തിയത്. പൊലീസിലെ രാഷ്ട്രീയ അതിപ്രസരം വീണ്ടും ചര്‍ച്ചയായിരിക്കെ പൊലീസ് നിയമം കര്‍ശനമായി നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്. നിയമം ഉടന്‍ നടപ്പാക്കുന്നതിന് ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഡി.ജി.പിയുടെ അഭ്യര്‍ഥനപ്രകാരം സര്‍ക്കാര്‍ 2011ല്‍...
" />
Headlines