മലയാളികളുടെയെലാം ഇഷ്ട നായികയാണ് നസ്രിയ.നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമ അഭിനയത്തില്‍ നിന്നും നസ്രിയ വിട്ടുനില്‍ക്കുകയായിരുന്നു.നാലുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഇപ്പോഴിതാ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നസ്രിയ. നസ്രിയയുടെ തിരിച്ചുവരവ് ഏറെ ഇഷ്ടപ്പെടുന്ന ആരധകര്‍ക്ക് ഇനി അറിയേണ്ടത് ആരുടെ കൂടെയാണ് നസ്രിയയ്ക്ക് അഭിനയിക്കാന്‍ ആഗ്രഹം എന്നും ഭര്‍ത്താവും നടനുമായ ഫഹദിനൊപ്പം അഭിനയിക്കുമോ എന്നുമാണ്.ഈ രണ്ടു ചോദ്യങ്ങള്‍ക്കും നസ്രിയ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. കൂടെ അഭിനയിക്കാന്‍ ഇഷ്ടമുള്ള ഒരുപാട് പേരുണ്ടെന്നും, എങ്കിലും മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനാണ് ആഗ്രഹമെന്നും നസ്രിയ പറഞ്ഞു....
" />
Headlines