ഫാല്‍ക്കണ് ഒന്‍പത് റോക്കറ്റിന്റെ ബ്ലോക്ക് 5 വിക്ഷേപണം വിജയകരമായി

ഫാല്‍ക്കണ് ഒന്‍പത് റോക്കറ്റിന്റെ ബ്ലോക്ക് 5 വിക്ഷേപണം വിജയകരമായി

May 12, 2018 0 By Editor

വാഷിംഗ്ടണ്‍: സ്‌പെയ്‌സ് എക്‌സ് കമ്പനിയുടെ ഫാല്‍ക്കണ് ഒന്‍പത് റോക്കറ്റിന്റെ ഏറ്റവും ശക്തിയേറിയ പതിപ്പായ ബ്ലോക്ക് 5 ഉപയോഗിച്ചുള്ള വിക്ഷേപണം ഫ്‌ളോറിഡയില്‍ വിജയകരമായി നടന്നു. നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ബംഗ്ലാദേശിന്റെ ആദ്യ വാര്‍ത്താവിനിമയ ഉപഗ്രഹത്തെയാണ് ഫാല്‍ക്കണ്‍ ഭ്രമണപഥത്തില്‍ എത്തിച്ചത്.

ഫാല്‍ക്കണ് ഒന്‍പത് റോക്കറ്റിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് ബ്ലോക്ക് 5 റോക്കറ്റ്. പരമാവധി 24 മണിക്കൂറിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചിറങ്ങാന്‍ സാധിക്കുന്ന വിധത്തില്‍ റോക്കറ്റിനെ സജ്ജീകരിക്കാനാണ് സ്‌പെയ്‌സ് എക്‌സ് ഒരുങ്ങുന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് യാത്രികരെ എത്തിക്കാനും ഇതുവഴി ലക്ഷ്യമിടുന്നു.