കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ടെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. 2006ല്‍ ഫസല്‍ വധക്കേസില്‍ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന മുന്‍ ഡി.വൈ.എസ്.പി രാധാകൃഷ്ണനാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. അന്വേഷണം ഏറ്റെടുത്തതിന്റെ പത്താംദിവസം രാവിലെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് അന്വേഷണം അവസാനിപ്പിക്കാനും കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയാണെന്നും അറിയിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. സി.പി.ഐ.എം നേതാക്കള്‍ക്കെതിരെ അന്വേഷണം തിരിയുന്നു എന്ന ഘട്ടത്തിലാണ് കോടിയേരി ഇടപെട്ടതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കോടിയേരി വിളിക്കുന്നതിന്റെ...
" />
Headlines