ഫ്രാന്‍സ് : സൗഹൃദ മത്സരത്തിനിടെ ഫ്രഞ്ച് ടീമിന്റെ താരം ജിറൂദിന് പരിക്കേറ്റു. തലയ്ക്കാണ് പരിക്കേറ്റത്. എന്നാല്‍ ജിറൂദിന്റെ പരിക്ക് സാരമുള്ളതല്ലെന്നും ഇന്നു മുതല്‍ ടീമിനൊപ്പം ജിറൂദ് പരിശീലനം നടത്തുമെന്നും ഫ്രഞ്ച് ടീം അറിയിച്ചു. ഇന്നലെ അമേരിക്കയ്‌ക്കെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ജിറൂദിന് പരിക്കേറ്റത്. അമേരിക്കന്‍ താരം മാറ്റ് മിയാസ്ഗയുടെ തലയുമായി ജിറൂദ് കൂട്ടിയിടിക്കുകയായിരുന്നു. അവസാന സൗഹൃദ മത്സരവും കഴിഞ്ഞ ഫ്രാന്‍സ് ഇനി റഷ്യയിലേക്ക് പറക്കും. 16 ജൂണിന് ഓസ്‌ട്രേലിയയുമായാണ് ഫ്രാന്‍സിന്റെ ലോകകപ്പിലെ ആദ്യ മത്സരം.
" />
Headlines