ഫ്‌ലിപ്പ്കാര്‍ട്ടിനു പുറകെ സമ്മര്‍ സെയില്‍ ഓഫറുമായി ആമസോണും

ഫ്‌ലിപ്പ്കാര്‍ട്ടിനു പുറകെ സമ്മര്‍ സെയില്‍ ഓഫറുമായി ആമസോണും

May 10, 2018 0 By Editor

ബെംഗളൂരു: ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ബിഗ്‌ഷോപ്പിംഗ് ഡേയ്‌സ് പ്രഖ്യാപിച്ചതിന് പിന്നാലെ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ആമസോണും രംഗത്ത്. ഫ്‌ലിപ്പ്കാര്‍ട്ട് ഓഫര്‍ ദിവസങ്ങളായ മെയ് 13 മുതല്‍ 16 വരെയാണ് ആമസോണും ‘സമ്മര്‍ സെയില്‍ ഓഫര്‍’ പ്രഖ്യാപിച്ചിരിക്കുന്നത്.

മൊബൈല്‍ഫോണ്‍, ആക്‌സസറീസ്, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഡ്രെസ്സുകള്‍, ടി.വി തുടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ വലിയ വിലക്കുറവ് വാഗ്ദാനം ചെയ്താണ് ആമസോണിന്റെ സമ്മര്‍ സെയില്‍. കൂടാതെ കാഷ് ബാക്ക് ഓഫറുകളും ഫീസില്ലാതെ ഇ.എം.ഐ സൗകര്യങ്ങളും എക്‌സ്‌ചേഞ്ച് സൗകര്യവും ലഭ്യമാക്കുന്നുണ്ട്. 1,000 ബ്രാന്‍ഡുകളിലായി 40,000 ഡീലുകള്‍ സമ്മര്‍ സെയിലില്‍ ലഭ്യമാവുമെന്ന് കമ്പനി അറിയിച്ചു.

മൊബൈല്‍ ഫോണുകളാണ് ആമസോണ്‍ ഓഫറില്‍ ഏറെ ശ്രദ്ധേയം മുന്‍നിര മൊബൈല്‍ ബ്രാന്‍ഡുകള്‍ക്ക് 35 ശതമാനത്തോളം വിലക്കുറവാണ് ആമസോണ്‍ വാഗ്ദാനം ചെയ്യുന്നത്. മൂന്ന് വില്‍പ്പനക്കാരാണ് വാവെയ് ഹോണര്‍ 7എക്‌സിന് വലിയ ഓഫറിട്ടിരിക്കുന്നത്. നോക്കിയ 7 പ്ലസ് 10,000 രൂപയ്ക്ക ലഭ്യമാവും. റിയല്‍ മി 1 ഫോണുകളും സെയിലിലുണ്ട്.

ആമസോണ്‍ ആപ്പിലൂടെ കയറുന്നവര്‍ക്ക് പ്രത്യേക ഓഫറുകളുണ്ട്. ഓഫര്‍ ദിനങ്ങളില്‍ രാത്രി 8 മുതല്‍ 12 വരെയാണ് ആപ്പ് ഓണ്‍ലി സെയില്‍. ആപ്പിലൂടെ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 4 ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്.

മൊബൈല്‍/ഇലക്ട്രോണിക്‌സ് ആക്‌സസറീസിന് 80 ശതമാനം വരെ വിലക്കുറവാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍ക്ക് 35 ശതമാനവും പവര്‍ ബാങ്കുകള്‍ക്ക് 70 ശതമാനത്തോളവും ഡിസ്‌കൗണ്ടുണ്ടാവും. ലാപ്‌ടോപ്പുകള്‍ക്ക് 20,000 രൂപ വരെ വിലക്കിഴിവ് ലഭിക്കും.

ക്യാമറ, ഹെഡ്‌ഫോണ്‍, സ്പീക്കര്‍, ഫിറ്റ്‌നെസ് ട്രാക്കര്‍, സ്മാര്‍ട്ട് വാച്ച് തുടങ്ങിയവയും വമ്പന്‍ ഓഫറുകളിലെത്തും.

ആമസോണ്‍ ഉല്‍പ്പന്നങ്ങളായ എക്കോ, ഫയര്‍ ടിവി സ്റ്റിക്ക്, കിന്റില്‍, ഇ ബുക്കുകള്‍ തുടങ്ങിയവയും സെയിലിലുണ്ടാവും. വീഡിയോ ഗെയിമുകള്‍ക്ക് 60 ശതമാനവും സോഫ്‌റ്റ്വെയറുകള്‍ക്ക് 75 ശതമാനവും വിലക്കിഴിവ് ലഭിക്കും.

നാല് ദിവസത്തെ സമ്മര്‍ സെയിലില്‍ ആമസോണ്‍ പേ ഉപയോഗിച്ച് പര്‍ച്ചെസ് ചെയ്യുന്നവര്‍ക്ക് 10 ശതമാനം കാഷ് ബാക്ക് ലഭിക്കും. ഐ.സി.ഐ.സി ബാങ്ക് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും കാഷ് ബാക്ക് ഓഫറുണ്ട്.

ഫോണുകള്‍ക്കും ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്കും ഫീസില്ലാത്ത ഇ.എം.ഐ സേവനവും ആമസോണ്‍ ഇന്ത്യ ഒരുക്കിയിട്ടുണ്ട്. എക്‌സ്‌ചേഞ്ച് സൗകര്യവും ലഭ്യമാണ്.