ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതികരിച്ച് അഡ്വ.ജയശങ്കര്‍

September 21, 2018 0 By Editor

തിരുവനന്തപുരം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതികരിച്ച് അഡ്വ. ജയശങ്കര്‍ രംഗത്ത്. ഹൈക്കോടതി ജംഗ്ഷനില്‍ സത്യഗ്രഹം നടത്തിയ കന്യാസ്ത്രീകള്‍ക്കും അവര്‍ക്ക് പിന്തുണ നല്‍കിയ കുലംകുത്തികളായ ചില വൈദികര്‍ക്കും കത്തോലിക്കാ തിരുസഭയെ അപഹസിക്കാനും അപകീര്‍ത്തിപ്പെടുത്താനും ഒരുമ്പിട്ട അല്പബുദ്ധികള്‍ക്കും സന്തോഷിക്കാമെന്ന് ജയശങ്കര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം.

‘പരിശുദ്ധ പിതാവിനെ സഹായിക്കാന്‍ എന്ന വ്യാജേന അറസ്റ്റ് നീട്ടിക്കൊണ്ടു പോയി സഭയെ മൊത്തം നാറ്റിച്ച സര്‍ക്കാരിനും ഗൂഢമായി ആനന്ദിക്കാം. പക്ഷേ ഇതുകൊണ്ടൊന്നും കത്തോലിക്കാ സഭ തളരുകയില്ല, ഫ്രാങ്കോ പുണ്യാളനെ ചെന്നായ്ക്കള്‍ക്കു വിട്ടുകൊടുക്കുകയും ഇല്ല. സത്യത്തിനും നീതിക്കും വേണ്ടി പതറാതെ പോരാടും’- ജയശങ്കര്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം ഉണ്ടാകും വരെ കാത്തിരിക്കാന്‍ പോലീസ് കൂട്ടാക്കിയില്ല; പരിശുദ്ധ ഫ്രാങ്കോ പുണ്യാളനെ അറസ്റ്റ് ചെയ്തു.

ഹൈക്കോടതി ജംഗ്ഷനില്‍ സത്യഗ്രഹം നടത്തിയ കന്യാസ്ത്രീകള്‍ക്കും അവര്‍ക്കു പിന്തുണ നല്‍കിയ കുലംകുത്തികളായ ചില വൈദികര്‍ക്കും കത്തോലിക്കാ തിരുസഭയെ അപഹസിക്കാനും അപകീര്‍ത്തിപ്പെടുത്താനും ഒരുമ്പിട്ട അല്പബുദ്ധികള്‍ക്കും സന്തോഷിക്കാം.

പരിശുദ്ധ പിതാവിനെ സഹായിക്കാന്‍ എന്ന വ്യാജേന അറസ്റ്റ് നീട്ടിക്കൊണ്ടു പോയി സഭയെ മൊത്തം നാറ്റിച്ച സര്‍ക്കാരിനും ഗൂഢമായി ആനന്ദിക്കാം.

പക്ഷേ ഇതുകൊണ്ടൊന്നും കത്തോലിക്കാ സഭ തളരുകയില്ല, ഫ്രാങ്കോ പുണ്യാളനെ ചെന്നായ്ക്കള്‍ക്കു വിട്ടുകൊടുക്കുകയും ഇല്ല. സത്യത്തിനും നീതിക്കും വേണ്ടി പതറാതെ പോരാടും.

സത്യമായും നിങ്ങള്‍ എന്നില്‍ വിശ്വസിക്കുന്നു എങ്കില്‍ നിങ്ങള്‍ സത്യം എന്തെന്ന് അറിയും, സത്യം നിങ്ങളെ സ്വതന്ത്രമാക്കും. (യോഹന്നാന്‍ 8:32)