ഗാന്ധിജയന്തി: ലോഗോയും വെബ് പോര്‍ട്ടലും പുറത്തിറക്കി

September 19, 2018 0 By Editor

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ജന്മദിനത്തോടനുബന്ധിച്ച് ലോഗോയും വെബ് പോര്‍ട്ടലും പുറത്തിറക്കി. ഡല്‍ഹിയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് രാഷ്ട്രപിതാവിന്റെ 150ാംജന്മദിനാഘോഷങ്ങളുടെ ഭാഗമായി രൂപകല്‍പ്പന ചെയ്ത ലോഗോയും വെബ്‌സൈറ്റും പ്രകാശനം ചെയ്തത്.

റയില്‍വേ, എയര്‍ ഇന്ത്യ, പൊതു ബസ്സുകള്‍, സര്‍ക്കാര്‍ വെബസൈറ്റുകള്‍, മറ്റ് പൊതു മേഖല സ്ഥാപനങ്ങള്‍ എല്ലാം ഈ ലോഗോ ഉപയോഗിക്കും. ഗാന്ധിയന്‍ പഠനങ്ങള്‍, വീഡിയോകള്‍, പുസ്തകങ്ങള്‍, സാഹിത്യം, ചിത്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെട്ടതാണ് പുതിയ വെബ്‌സൈറ്റ്.

രണ്ട് വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് 150ാം ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്താന്‍ ഉദ്ദേശിക്കുന്നത്. രാഷ്ട്രപതി ആഘോഷ പരിപാടികളുടെ ആക്ഷന്‍ പ്ലാന്‍ തീരുമാനിച്ചു. കേന്ദ്രമന്ത്രിമാരായ മഹേഷ് ശര്‍മ്മ, അരുണ്‍ ഗോയല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.