ജി.ഡി.പി.ആര്‍ നിയമം: അമേരിക്ക ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ മാധ്യമ വെബ്‌സൈറ്റുകള്‍ നിശ്ചലമായി

May 30, 2018 0 By Editor

യൂറോപ്പ്: ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ഡാറ്റാ റെഗുലേഷന്‍(ജി.ഡി.പി.ആര്‍) നിയമം പ്രാബല്യത്തില്‍ വന്നതോടെ അമേരിക്കന്‍ മാധ്യമങ്ങളുടേതടക്കമുള്ള മാധ്യമ വെബ്‌സൈറ്റുകള്‍ യൂറോപ്പില്‍ നിശ്ചലമായി. വെള്ളിയാഴ്ചയാണ് യൂറോപ്യന്‍ യൂണിയന്റെ ജി.ഡി.പി.ആര്‍ നിയമം നിലവില്‍ വന്നത്. ഉപഭോക്തൃ വിവരങ്ങള്‍ ശേഖരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഉപഭോക്താക്കളുടെ പൂര്‍ണസമ്മതം വേണമെന്ന് വ്യവസ്ഥ ചെയ്യുകയും അത് പാലിക്കാത്തവര്‍ക്ക് കനത്ത പിഴയും നിര്‍േദശിക്കുന്ന നിയമമാണ് ജിഡിപിആര്‍.

യൂറോപ്യന്‍ യൂണിയനില്‍ സേവനം നല്‍കുന്ന ആഭ്യന്തര, വിദേശ സ്ഥാപനങ്ങളെല്ലാം തന്നെ ജിഡിപിആര്‍ നിര്‍േദശങ്ങള്‍ പാലിക്കണം. ഇത് പാലിക്കാത്ത അമേരിക്കന്‍ വെബ്‌സൈറ്റുകള്‍ക്കാണ് ഇപ്പോള്‍ യൂറോപ്പില്‍ വിലക്ക് വന്നിരിക്കുന്നത്. ചിക്കാഗോയിലെ ട്രോങ്ക് (Tronc), അമേരിക്കയിലെ പ്രമുഖ പത്രങ്ങളായ എല്‍എ ടൈംസ്, ഷിക്കാഗോ ട്രിബ്യൂണ്‍, ന്യൂയോര്‍ക്ക് ഡെയ്‌ലി ന്യൂസ്, ബാള്‍ടിമോര്‍ സണ്‍ ഉള്‍പ്പടെയുള്ള വെബ്‌സൈറ്റുകളാണ് യൂറോപ്പില്‍ ഓഫ്‌ലൈനിലായത്

ഈ വെബ്‌സൈറ്റില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ ‘ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ ഇത് ലഭ്യമല്ല’ എന്ന അറിയിപ്പാണ് കാണാന്‍ സാധിക്കുക. സാങ്കേതിക പ്രശ്‌നം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അത് പരിഹരിക്കാന്‍ ശ്രമിച്ചുവരികയാണെന്നുമാണ് ഇവയില്‍ ചില മാധ്യമങ്ങളുടെ അധികൃതരില്‍ നിന്നുള്ള പ്രതികരണം.

യൂറോപ്പ്, മാധ്യമ വെബ്‌സൈറ്റുകള്‍, വിലക്ക്, ജിഡിപിആര്‍, Europe, Media Website, Ban, GDPR,