കോ​ഴി​ക്കോട്ട് ഗെ​യി​ൽ വാ​ത​ക പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്ക​ൽ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്

October 12, 2018 0 By Editor

കോഴിക്കോട് : ഏറെ കോലാഹലം ശ്രീഷ്ടിച്ച ഗെ​യി​ൽ വാ​ത​ക പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്ക​ൽ കോ​ഴി​ക്കോട്ട് അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്കടക്കുന്നു. പ്ര​വൃ​ത്തി മാ​ർ​ച്ച് മാ​സ​ത്തോ​ടെ പൂ​ർ​ത്തി​യാ​കാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഏ​പ്രി​ലി​ൽ ആ​രം​ഭി​ച്ച പ്ര​വൃ​ത്തി ആ​റ് മാ​സം ക​ഴി​ഞ്ഞ​തോ​ടെ 70 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​യി.​ര​ണ്ടാ​യി​ര​ത്തോ​ളം​പേ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​കി.​ജി​ല്ല​യി​ൽ 20 മീ​റ്റ​ർ വീ​തി​യി​ൽ 77കി​ലോ​മീ​റ്റ​ർ ദൂ​ര​ത്താ​ണ് പെ​പ്പി​ടു​ന്ന​ത്. ഇ​തി​ൽ 17 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ഇ​നി ബാ​ക്കി​യു​ള്ള​ത്.പു​ത്തൂ​ർ, ഉ​ണ്ണി​കു​ളം, കോ​ട്ടൂ​ർ,ആ​യ​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി നാ​ല് വാ​ൽ​വ് സ്റ്റേ​ഷ​നു​ക​ളാ​ണ് ഒ​രു​ക്കു​ന്ന​ത്.​ഇ​തോ​ടൊ​പ്പം ത​ന്നെ കൊ​ച്ചി മം​ഗ​ലാ​പു​രം പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളെ​യും വാ​ൽ​വ് സ്റ്റേ​ഷ​നു​ക​ളേ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ളി​ന്‍റെ പ്ര​വൃ​ത്തി​യും തു​ട​ങ്ങി​യി​ട്ടു​ണ്ട്.