കൊല്ലം : ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ കാറിന് സൈഡ് നല്‍കാത്തതിനെ തുടര്‍ന്ന് എംഎല്‍എ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് പരാതി നല്‍കിയ അനന്തകൃഷ്ണനെതിരെ കര്‍ശന വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പരാതി. എംഎല്‍എയുടെ ഡ്രൈവറെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ചെന്ന വകുപ്പിലാണ് കേസെടുത്തത്. കാറിന്റെ ലിവര്‍ ഉപയോഗിച്ച് അനന്ത കൃഷ്ണന്‍ തന്നെ ആക്രമിച്ചെന്നാണ് പി.എ പരാതി നല്‍കിയിരിക്കുന്നത്. കാറിനു പോകാന്‍ വഴിയൊരുക്കിയില്ലെന്ന പേരില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ഗണേഷ്‌കുമാറിനും പിഎക്കുമെതിരെ കേസെടുത്തിരുന്നു. അനന്തകൃഷ്ണനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് അഞ്ചല്‍ പൊലീസ് കേസെടുത്തത്....
" />
Headlines