ഗര്‍ഭധാരണം വൈകിയാല്‍?

July 12, 2018 0 By Editor

ഗര്‍ഭധാരണത്തിന് പ്രായമുണ്ടോയെന്ന ചോദ്യത്തിന് മുന്‍പ് ഇല്ല എന്നായിരുന്നു ഉത്തരം. എന്നാല്‍ ഇന്ന് പല കാരണങ്ങള്‍ കൊണ്ടും പ്രായപരിധിയുണ്ട്. കാരണം മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പലവിധത്തിലാണ് മാറ്റങ്ങള്‍ വരുത്തുന്നത്. ജീവിതത്തില്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുമ്‌ബോള്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഗര്‍ഭധാരണത്തിന് പ്രായം വളരെയധികം സഹായിക്കുന്ന ഒന്നാണ്. പ്രായം കൂടുന്തോറും സ്ത്രീകളുടെ ഗര്‍ഭധാരണ ശേഷി കുറഞ്ഞ് വരുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. എന്നാല്‍ പലരിലും ഇത് പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നു.

35 വയസ്സിന് ശേഷം സ്ത്രീകളുടെ ഗര്‍ഭധാരണശേഷി കുറയും. പ്രായമേറിയവര്‍ക്ക് ഗര്‍ഭധാരണത്തിന് കൂടുതല്‍ സമയമെടുക്കുകയോ, പ്രയാസങ്ങള്‍ നേരിടുകയോ ചെയ്യും. 35 വയസ്സിന് ശേഷം ഗര്‍ഭം ധരിക്കുന്നവര്‍ക്ക് ഗര്‍ഭകാലത്തുള്ള പ്രമേഹം, എന്‍ഡോമെട്രിയോസിസ്, മൂത്രത്തിലെ പ്രോട്ടീന്‍ തുടങ്ങിയവ ഉണ്ടാകും. ഗര്‍ഭനിരോധന ഗുളികകള്‍ സാധാരണ കഴിക്കുന്നവര്‍ അത് ഒഴിവാക്കിയാല്‍ ഗര്‍ഭധാരണം സംഭവിക്കും. ചിലപ്പോള്‍ ഗര്‍ഭനിരോധന ഗുളിക കഴിക്കുന്ന ഗര്‍ഭം ധരിക്കാത്ത സ്ത്രീക്ക് അത് നിര്‍ത്തി മരുന്നുകള്‍ വഴി അണ്ഡവിസര്‍ജ്ജനത്തിന് പ്രേരിപ്പിച്ചാല്‍ ആ ആര്‍ത്തവചക്രത്തില്‍ ഗര്‍ഭിണിയാകാനുള്ള സാധ്യത കൂടുതലാണ്.

കുഞ്ഞിന്റെ ആരോഗ്യം പലപ്പോഴും വൈകിയുള്ള ഗര്‍ഭധാരണത്തില്‍ പ്രശ്‌നം സൃഷ്ടിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ആരോഗ്യവും കൂടി കണക്കിലെടുത്താല്‍ വൈകിയുള്ള ഗര്‍ഭധാരണം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ചില ആയുര്‍വേദ ഔഷധങ്ങള്‍ ഗര്‍ഭധാരണം സുഗമമാക്കും. പോളിസിസ്റ്റിക് ഓവേറിയന്‍ രോഗങ്ങളുള്ളവര്‍ക്ക് ഭക്ഷണക്രമത്തിലെ മാറ്റം ഏറെ ഗുണം ചെയ്യും. ഇത് ഗര്‍ഭധാരണത്തിന് സഹായിക്കുന്നു. ഗര്‍ഭധാരണത്തിന് സമയം വൈകിയാല്‍ അത് കുഞ്ഞിന് വൈകല്യങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുന്നു. മാത്രമല്ല പല വിധത്തിലുള്ള പ്രശ്‌നങ്ങളും കുഞ്ഞിന് ഭാവിയില്‍ ഉണ്ടാവാന്‍ ഇത് കാരണമാകുന്നു.

പ്രായം കൂടുന്തോറും സ്വാഭാവിക പ്രസവം നടക്കാനുള്ള സാധ്യതയും കുറയുന്നു. ഇത് പല തരത്തില്‍ അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് വളരെ ദോഷകരമായി ബാധിക്കുന്നു. ആദ്യത്തെ പ്രസവത്തിനു ശേഷം ശേഷം നിങ്ങളുടെ പ്രായം കൂടിയിട്ടില്ലെങ്കില്‍ ഗര്‍ഭധാരണം കുഴപ്പമില്ല. മാത്രമല്ല തൈറോയ്ഡ്, പ്രമേഹം പോലുള്ള രോഗങ്ങള്‍ ബാധിച്ചിട്ടില്ലെങ്കില്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കാവുന്നതാണ്.