ജെഎന്‍യു തെരഞ്ഞെടുപ്പ്: ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി ഏറ്റുവാങ്ങി എബിവിപി

ജെഎന്‍യു തെരഞ്ഞെടുപ്പ്: ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി ഏറ്റുവാങ്ങി എബിവിപി

September 16, 2018 0 By Editor

ജെഎന്‍യു തെരഞ്ഞെടുപ്പില്‍ ഇടതു സംഖ്യത്തിന് തകര്‍പ്പന്‍ വിജയം. എബിവിപിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി. സെന്‍ട്രല്‍ പാനലിലെ 4 സീറ്റുകളിലേക്കും ഇടതു സഖ്യത്തിന് തകര്‍പ്പന്‍ വിജയം.

കഴിഞ്ഞ വര്‍ഷത്തെ പ്രകടനം ആവര്‍ത്തിക്കാനാകാത്ത എബിവിപി കനത്ത തിരിച്ചടിയാണ് വിദ്യാര്‍ത്ഥികള്‍ നല്‍കിയിരിക്കുന്നത്. ജെഎന്‍യുവിനെ തകര്‍ക്കാനുള്ള കേന്ദ്രത്തിന്റെയും സംഘപരിവാറിന്റേയും ശ്രമത്തിനുള്ള തിരിച്ചടിയെന്ന് വിദ്യാര്‍ത്ഥികള്‍.

6 കൗണ്‍സിലര്‍മാരുണ്ടായ എബിവിപിക്ക് 2 പേരെയെ ഇത്തവണ വിജയിപ്പിക്കാനായുള്ളു. സെന്‍ട്രല്‍ പാനലിലും എബിവിപിക്ക് കഴിഞ്ഞ തവണത്തെ വോട്ടുകള്‍ നേടാനായില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നിരവധി തവണയാണ് എബിവിപി അക്രമം അഴിച്ചുവിട്ടത്.