ന്യൂഡല്‍ഹി: ഗോവധ നിരോധനത്തിനെതിരെ പ്രതിഷേധിച്ച് ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് മലയാളികള്‍ക്ക് അതിനുള്ള തിരിച്ചടി കിട്ടിയെന്ന് ബിജെപി എംഎല്‍എ ബസന്‍ ഗൗഡ പാട്ടീല്‍. ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്ന ആളുകളാണ് കേരളത്തിലെ ജനങ്ങളെന്നും പശുക്കളെ കൊല്ലുന്നതാണ് കേരളത്തിലെ പ്രളയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഒരാളും മറ്റൊരുവന്റെ മത വികാരം വ്രണപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണ്ണാടകയില്‍ നിന്നുള്ള എംഎല്‍എയാണ് ഗൗഡ പാട്ടീല്‍. കഴിഞ്ഞ മാസവും വിവാദമായ പരാമര്‍ശങ്ങളുമായി ഇദ്ദേഹം രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ ബുദ്ധിജീവികളെ വെടിവച്ച് കൊല്ലണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. കര്‍ണ്ണാടക...
" />
Headlines