തിരുവനന്തപുരം: ഗുണ്ടാസംഘത്തിനെതിരെ പരാതിയുമായെത്തിയ യുവതിയെ പൊലീസുകാര്‍ തല്ലിച്ചതച്ചു. കുളത്തൂര്‍ പുതുവല്‍ മണക്കാട് വീട്ടില്‍ പരേതനായ വിശ്വനാഥന്റെ മകളും രണ്ടുകുട്ടികളുടെ മാതാവുമായ പ്രീത (32) യുടേതാണ് പരാതി. മര്‍ദ്ദനത്തില്‍ ദേഹമാസകലം പരിക്കേറ്റ യുവതി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തുമ്ബ എസ്.ഐയുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചെന്നാണ് ആക്ഷേപം. യുവതിയും കുട്ടികളും താമസിക്കുന്ന വാടകവീട്ടില്‍ വെളുപ്പിന് 5.45ന് ആട്ടോയിലെത്തിയ മൂന്നംഗ സംഘം, വീട്ടുടമയെ അന്വേഷിച്ചു. നിങ്ങളാരാണെന്ന് തിരക്കിയപ്പോള്‍ മൂന്നുപേരും ചേര്‍ന്ന് മര്‍ദ്ദിച്ചു. യുവതി നിലവിളിച്ചതോടെ സംഘം രക്ഷപ്പെട്ടു. വീട്ടുടമയും ബന്ധുക്കളും തമ്മില്‍ സ്വത്തുതര്‍ക്കത്തില്‍...
" />
Headlines