കൊച്ചി: അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലാക്കിയ ആംബുലന്‍സുകാര്‍ വാടകയ്ക്ക് പകരമായി രോഗിയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി. അങ്കമാലിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ട്രക്കിടിച്ച് ഇരുകാലുകളും തകര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഭോപ്പാല്‍ സ്വദേശി മുഹമ്മദ് ജാവിക്കിന്റെ മൊബൈലാണ് ആംബുലന്‍സുകാര്‍ കൈക്കലാക്കിയത്. ജാവിക്കിന്റെ ബന്ധുക്കള്‍ ഭോപാലില്‍ നിന്നെത്തി ആംബുലന്‍സുകാരെ അന്വേഷിച്ച് കണ്ടെത്തി വാടക നല്‍കിയശേഷം മാത്രമാണ് ജാവിക്കിന്റെ മൊബൈല്‍ ഫോണ്‍ തിരികെ ലഭിച്ചത്. അപകടത്തില്‍ കാലുകള്‍ ചതഞ്ഞരഞ്ഞ ജാവിക്കിനെ അങ്കമാലി ലിറ്റില്‍ ഫഌര്‍ ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം വിദഗ്ധ ചികിത്സയ്ക്കായി...
" />
Headlines