ഗുവാഹാട്ടിയിൽ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

November 23, 2018 0 By Editor

ഗുവാഹാട്ടി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. രാത്രി 7.30-ന് ഗുവാഹാട്ടിയിലാണ് മത്സരം.തുടരെ രണ്ടു മത്സരം തോറ്റതോടെ പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. അവസാനമത്സരങ്ങളില്‍ എഫ്.സി. ഗോവ, ബെംഗളൂരു എഫ്.സി. എന്നിവര്‍ക്കെതിരേയാണ് ടീം തോറ്റത്. പാസിങ് ഗെയിം കളിക്കുന്ന മധ്യനിരയേക്കാള്‍ ലോങ് ബോള്‍ ഗെയിമിനനുസരിച്ചുള്ള ടീമിനെയാകും ഇറക്കുന്നത്. 4-1-4-1 ശൈലി തന്നെ പിന്തുടരാനാണ് സാധ്യത.