കൊടുങ്ങല്ലൂര്‍: കോളേജ് യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തി ശ്രദ്ധേയയായ ഹനാന്‍ ഹമീദ് സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. കൊടുങ്ങല്ലൂരില്‍ നിന്നും സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങും വഴി വാഹനം വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഹനാന് നട്ടെല്ലിന് പരിക്കുണ്ട്. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ ഹനാനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കും മാറ്റി.  ഒരാള്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം ഒഴിവാക്കുന്നതിന് വാഹനം വെട്ടിച്ചപ്പോള്‍ വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു.
" />