ഹാരിസണ്‍ കേസ്; സര്‍ക്കാര്‍ ഹര്‍ജി സുപ്രിം കോടതി തളളി

ഹാരിസണ്‍ കേസ്; സര്‍ക്കാര്‍ ഹര്‍ജി സുപ്രിം കോടതി തളളി

September 17, 2018 0 By Editor

ന്യൂഡല്‍ഹി: ഹാരിസണ്‍ കേസില്‍ സര്‍ക്കാറിന് തിരിച്ചടി. കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ഹാരിസണ്‍ ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെയായിരുന്നു ഹരജി. 38,000 ഏക്കര്‍ ഭൂമിയാണ് പാട്ടക്കരാര്‍ റദ്ദാക്കി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നത്.

ഹാരിസണിന് പാട്ടത്തിന് നല്‍കിയ ഭൂമി ഏറെറ്റടുക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ഇറക്കിയ ഉത്തരവാണ് ഹൈകോടതിറദ്ദാക്കിയിരുന്നത്. കേരള ഭൂ സംരക്ഷണ നിയമപ്രകാരം സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് കോടതിയുടെ അധികാരങ്ങളുണ്ടെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ വാദം. എന്നാല്‍ ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.