തിരുവനന്തപുരം : മാലിന്യത്തിന്റെ ദുര്‍ഗന്ധം വമിച്ചിരുന്ന വിളപ്പില്‍ശാലയില്‍ കാറ്റ് ഇനി പൂക്കളുടെയും ഔഷധസസ്യങ്ങളുടെയും നറുമണം പരത്തും. നഗരസഭയുടെ മാലിന്യ സംസ്‌കരണ കേന്ദ്രമായിരുന്ന 48 ഏക്കര്‍ സ്ഥലമാണ് ഹരിത ഉദ്യാനമായി മാറുന്നത്. ഇതോടൊപ്പം കുട്ടികള്‍ക്ക് ഉല്ലസിക്കാനുള്ള അമ്യൂസ്മെന്റ് പാര്‍ക്ക്, വിശാലമായ ചില്‍ഡ്രന്‍സ് പാര്‍ക്ക്, നീന്തല്‍കുളം എന്നിവയും സജ്ജമാകും. 10 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വന്‍തുക നഗരസഭയ്ക്ക് ചെലവഴിക്കാന്‍ പരിമിതിയുള്ളതിനാല്‍ പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതിയാണ് വിളപ്പില്‍ശാലയില്‍ ഒരുക്കുന്നത്. ഇതിനായുള്ള താത്പര്യപത്രം ക്ഷണിക്കുന്ന വിഷയം അടുത്ത കൗണ്‍സില്‍ പരിഗണിക്കും. പദ്ധതിയുടെ...
" />
Headlines