തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നിന്ന് പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കിയെന്ന് കോണ്‍ഗ്രസ്. നാളത്തെ ഹര്‍ത്താലില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കരുതെന്നും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു. കേരളം പ്രളയക്കെടുതി നേരിടുന്ന പശ്ചാത്തലത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എതിര്‍പ്പ് പരസ്യമാക്കുകയും ചെയ്തു. ഇത്തരം സമ്മര്‍ദങ്ങളെ തുടര്‍ന്നാണ് പ്രളയബാധിത പ്രദേശങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയത് എന്നാണ് വിവരം. ഹര്‍ത്താലിനോട് സഹകരിക്കില്ലെന്നാണ്...
" />
Headlines