ആസ്റ്റര്‍ മിംസില്‍ സൗജന്യ ഹെപ്പറ്റൈറ്റിസ് രോഗ നിര്‍ണയ ക്യാമ്പ്‌

ആസ്റ്റര്‍ മിംസില്‍ സൗജന്യ ഹെപ്പറ്റൈറ്റിസ് രോഗ നിര്‍ണയ ക്യാമ്പ്‌

July 26, 2018 0 By Editor

കോഴിക്കോട്: ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് സൗജന്യ ഹെപ്പറ്റൈറ്റിസ് രോഗ നിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു.
ജൂലൈ 28 ശനിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെ നടത്തപ്പെടുന്ന ക്യാമ്പില്‍ രജിസ്‌ട്രേഷനും ഡോക്ടറുടെ കണ്‍സള്‍ട്ടേഷനും സൗജന്യമാണ്. മഞ്ഞപ്പിത്തം, കരള്‍രോഗങ്ങള്‍ എന്നിവ മൂലം കഷ്ടപ്പെടുന്ന രോഗികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. നേരത്തെ ചികിത്സ നടത്തിയിട്ടുള്ളവര്‍ ആയതിന്റെ ചികിത്സാ രേഖകള്‍ കൂടി കൊണ്ടുവരണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് ക്യാമ്പില്‍ രോഗനിര്‍ണയം നടത്തുക.
ആസ്റ്റര്‍ മിംസിലെ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗമാണ് ക്യാമ്പ് നടത്തുന്നത്. ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. അനീഷ്‌കുമാര്‍, ഡോ ടോണി ജോസ്, കണ്‍സള്‍ട്ടന്റായ ഡോ. ഹരികൃഷ്ണന്‍ എന്നിവര്‍ ക്യാമ്പിനും ബോധവല്‍ക്കരണ ക്ലാസ്സിനും നേതൃത്വം നല്‍കും.
ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഫൈബ്രോ സ്‌കാന്‍ ടെസ്റ്റ്, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നീ ടെസ്റ്റുകള്‍ സൗജന്യമായി ലഭ്യമാക്കും. കൂടാതെ രോഗനിര്‍ണയത്തിന്റെയും ചികിത്സയുടെയും ഭാഗമായി വേണ്ടിവന്നേക്കാവുന്ന റേഡിയോളജി-ലാബ് ടെസ്റ്റുകള്‍ക്ക് പ്രത്യേക ഇളവും ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി അപ്പോയന്‍മെന്റ് ബുക്ക് ചെയ്യുന്നതിനും 9947 620 200, 9562881177 എന്നീ നമ്പരുകളില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ വിളിക്കാം.