ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെക്കുറിച്ചുള്ള വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു

ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെക്കുറിച്ചുള്ള വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു

November 22, 2018 0 By Editor

ബര്‍ലിന്‍: മലയാള ഭാഷയുടെ വികാസ ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെക്കുറിച്ചുള്ള വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു. ചരിത്രപ്രസിദ്ധമായ ട്യൂബിന്‍ഗന്‍ സര്‍വകലാശാലയിലെ റീഡിങ് റൂമിലായിരുന്നു ചടങ്ങ്.ട്യൂബിന്‍ഗന്‍ സര്‍വകലാശാലയിലെ ഇന്‍ഡോളജി പ്രൊഫസറും ഗുണ്ടര്‍ട്ട് ചെയറിന്റെ താല്‍ക്കാലിക ചുമതലക്കാരിയുമായ പ്രഫ.ഡോ.ഹൈക്കെ ഓബര്‍ലിന്‍, പ്രശസ്ത ഇന്‍ഡോളജിസ്ററും കേരള പഠനമേഖലയില്‍
വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ മുതിര്‍ന്ന ഗവേഷകന്‍ ആല്‍ബ്രഷ്ട് ഫ്രാന്‍സ്, തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിലെ പ്രൊഫ. എം. ശ്രീനാഥന്‍ തുടങ്ങിയവര്‍ പോര്‍ട്ടല്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.


മികച്ച ഓഫറുകൾക്ക് ഇവിടെ ക്ലിക് ചെയ്യുക :https://cashkaro.com/shop/eveningkerala-exclusive-offers?r=1723171&utm_source=NewspaperTab&utm_medium=EveningKerala