ഹയര്‍ സെക്കന്‍ഡറി വരെ സ്‌കൂളുകളില്‍ സംസ്‌കൃതം നിര്‍ബന്ധിത പാഠ്യ വിഷയം

June 22, 2018 0 By Editor

ന്യൂഡല്‍ഹി: ഹയര്‍ സെക്കന്‍ഡറി വരെയും സ്‌കൂളുകളില്‍ സംസ്‌കൃതം നിര്‍ബന്ധിത പാഠ്യ വിഷയമാക്കണമെന്ന് ഭാരതീയ ശിക്ഷണ്‍ മണ്ഡലത്തിന്റ ശുപാര്‍ശ. കെ.കസ്തൂരിരംഗന്‍ അധ്യക്ഷനായ നവവിദ്യാഭ്യാസ നയരൂപീകരണ കമ്മിറ്റിക്ക് മുമ്പാകെയാണ് സംഘടന ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

നിലവില്‍ എട്ടാം ക്ലാസ് വരെ മാത്രമാണ് ത്രിഭാഷാ പഠന സമ്പ്രദായം നിലനില്‍ക്കുന്നത്. ഇത്തരത്തില്‍ ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ ഒരു ഭാഷ കൂടി വിദ്യാര്‍ഥിക്ക് പഠിക്കേണ്ടതായുണ്ട്. ഒമ്പതു മുതലുള്ള ക്ലാസ്സുകളില്‍ ദ്വിഭാഷാ സമ്പ്രദായമാണ് നില നില്‍ക്കുന്നത്.

ഇംഗ്ലീഷിനു പുറമേ ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ തിരഞ്ഞെടുത്ത് പഠിക്കാനുള്ള സൗകര്യം വിദ്യാര്‍ഥികള്‍ക്കുണ്ട്. ഇതില്‍ മാറ്റം വരുത്താനാണ് ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ശുപാര്‍ശയില്‍ വ്യക്തമാക്കുന്നത്.