ഹയര്‍സെക്കന്ററി ഫലം പ്രഖ്യാപിച്ചു: വിജയ ശതമാനം കൂടുതല്‍ കണ്ണൂര്‍

May 10, 2018 0 By Editor

തിരുവനന്തപുരം: ഹയര്‍സെന്‍ഡറി പരീക്ഷാഫലം പുറത്ത്. വിജയ ശതമാനം 83.75%. വിദ്യഭ്യാസമന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് 309065 കുട്ടികള്‍ പരീക്ഷ എഴുതി. 180 കുട്ടികള്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചു. വിജയ ശതമാനം കൂടുതല്‍ കണ്ണൂരിലും, കുറവ് പത്തനംതിട്ടയിലുമാണ്. കണ്ണൂരിലെ വിജയ ശതമാനം 86.75%. പത്തനംതിട്ടയില്‍ 77.16 %.

പുനര്‍മൂല്യ നിര്‍ണ്ണയത്തിന്റെ അവസാന തിയതി മെയ് 15നാണ്. 14,375 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചപ്പോള്‍ 180 കുട്ടികള്‍ മുഴുവന്‍ മാര്‍ക്കും നേടി. പരീക്ഷയ്ക്കിരുത്തിയ എല്ലാവരെയും വിജയിപ്പിച്ചത് 70 സ്‌കൂളുകളാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ എപ്ലസുകള്‍ ലഭിച്ചത്. കുറവ് പത്തനംതിട്ടയിലും. സേ പരീക്ഷ ജൂണ്‍ അഞ്ചുമുതല്‍ 12 വരെ നടത്തും. പുനര്‍മൂല്യനിര്‍ണയത്തിനും സേ പരീക്ഷയ്ക്കും മേയ് 16 വരെ അപേക്ഷിക്കാം. പ്ലസ് വണ്‍ പരീക്ഷാഫലം മേയ് അവസാനത്തോടെ പ്രഖ്യാപിക്കും. പ്ലസ് ടു ക്ലാസുകള്‍ ജൂണ്‍ ഒന്നിന് തുടങ്ങും.

ഫലം അറിയുന്ന വെബ്‌സൈറ്റുകള്‍: www.kerala.gov.in, www.kerala.gov.in, www.keralaresults.nic.in, www.keralaresults.nic.in, www.dhsekerala.gov.in, www.dhsekerala.gov.in, www.results.itschool.gov.in, www.results.itschool.gov.in, www.cdit.org, www.cdit.org, www.examresults.kerala.gov.in, www.prd.kerala.gov.in, www.prd.kerala.gov.in, www.results.nic.in, www.results.nic.in, www.educationkerala.gov.in

മൊബൈല്‍ ആപ്ലിക്കേഷനുകള്‍: PRD live, Saphalam 2018, iExaMS