ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയേക്കും

July 18, 2018 0 By Editor

ന്യൂഡല്‍ഹി : ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയേക്കും. സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 65 വയസില്‍ നിന്നും 67 ആയും ഹൈക്കോടതിയിലേത് 62ല്‍ നിന്നും 64 ആയും ഉയര്‍ത്താനാണ് നീക്കം.

വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിന് ഭരണഘടന ഭേദഗതി ആവശ്യമാണ്. ബുധനാഴ്ച തുടങ്ങുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ കൊണ്ടു വരാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. കേസുകള്‍ കോടതികളില്‍ കെട്ടികിടക്കുന്ന സാഹചര്യത്തില്‍ ജഡ്ജിമാരുടെ നിയമനം ഉടന്‍ നടത്തണമെന്ന് പാര്‍ലമന്റെറി സ്റ്റാന്‍ഡിങ് കമ്മിറ്റി സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിരുന്നു. ഭാവിയില്‍ വരാന്‍ സാധ്യതയുള്ള ഒഴിവുകള്‍ കൂടി മുന്നില്‍കണ്ട് വേണം നിയമനം നടത്തേണ്ടതെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ യു.പി.എ സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.