‘ഹിന്ദു പാക്കിസ്ഥാന്‍’ പരാമര്‍ശം: ശശി തരൂരിനെതിരെ കേസെടുത്തു

‘ഹിന്ദു പാക്കിസ്ഥാന്‍’ പരാമര്‍ശം: ശശി തരൂരിനെതിരെ കേസെടുത്തു

July 14, 2018 0 By Editor

കൊല്‍ക്കത്ത : ബി.ജെ.പി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ ഹിന്ദുപാകിസ്ഥാനാക്കുമെന്ന കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ വിവാദ പരാമര്‍ശത്തില്‍ കൊല്‍ക്കത്ത കോടതി കേസെടുത്തു. മതവികാരം വൃണപ്പെടുത്തുന്നുവെന്ന പരാതിയിലാണ് നടപടി. അടുത്തമാസം 14ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം.

പരാമര്‍ശത്തിനെതിരെ ബിജെപി നേതൃത്വം രംഗത്തെത്തിയിരുന്നു. എന്നാല്‍, താന്‍ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നവെന്നാണ് തരൂരിന്റെ നിലപാട്. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ ഇന്നത്തെപ്പോലെ നിലനില്‍ക്കുന്നതിനാവശ്യമായ ഘടകങ്ങളിലെല്ലാം മാറ്റം വരുത്തും. അങ്ങനെയെഴുതുന്ന ഭരണഘടന ഹിന്ദുരാഷ്ട്ര തത്വങ്ങളില്‍ അധിഷ്ഠിതമായിരിക്കും. ന്യൂനപക്ഷങ്ങള്‍ക്കു കല്‍പ്പിക്കപ്പെടുന്ന സമത്വം എടുത്തുകളയും. മഹാത്മാഗാന്ധിയും ജവാഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലും മൗലാന ആസാദും വിഭാവനം ചെയ്ത ഇന്ത്യയാകില്ല അതെന്നും തരൂര്‍ പറഞ്ഞു.