ഹോ മെയ്ഡ് മിസ്ച്ചര്‍

July 7, 2018 0 By Editor

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നാലുമണി പലഹാരമായ മിസ്ച്ചര്‍ വ്യത്യസ്തമായ രീതിയില്‍ വീട്ടില്‍ തന്നെ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങള്‍

കടലപ്പൊടി ഒന്നര കപ്പ്
അരിപ്പൊടി അര കപ്പ്
മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
മുളകുപൊടി അര ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
കായപ്പൊടി അര ടീസ്പൂണ്‍
വെള്ളം ആവശ്യത്തിന്
വേപ്പില
വറ്റല്‍മുളക് 2 3
ചെറുപയര്‍ / മുതിര കാല്‍കപ്പ്
എണ്ണ വറുക്കാന്‍ ആവശ്യമുള്ളത്

പാകം ചെയ്യണ്ട വിധം

കടലമാവ്, അരിപ്പൊടി, മഞ്ഞള്‍പൊടി, മുളകുപൊടി, കായപ്പൊടി, ഉപ്പ് എന്നിവ യോജിപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ചപ്പാത്തിമാവിന്റെ പരുവത്തില്‍ കുഴച്ചെടുക്കുക ( മുക്കാല്‍ കപ്പ് വെള്ളം മതിയാവും) .

കുഴച്ചുവച്ചിരിക്കുന്ന മാവ്, ഇടിയപ്പത്തിന്‌ടെ അച്ചില്‍ നിറക്കുക. എണ്ണ ചൂടാക്കി, അതിലേക്ക് നിറച്ചുവച്ചമാവ് ചുറ്റിച്ചെടുക്കുക. മൊരിഞ്ഞുവന്നാല്‍ കോരിയെടുക്കാം. ഇടിയപ്പംഅച്ചായതിനാല്‍ പെട്ടെന്ന് മൊരിഞ്ഞുവരും. ശേഷം, അതേ എണ്ണയില്‍ വേപ്പിലയും, വറ്റല്‍മുളകും വറുത്തെടുക്കുക. ശേഷം ചെറുപയര്‍ ചേര്‍ത്ത് മൂപ്പിച്ചെടുക്കുക.

വറുത്തുവച്ചിരിക്കുന്ന മിസ്ച്ചര്‍ കൈകൊണ്ട് പൊട്ടിച്ചെടുക്കുക. അതിലേക്ക് വേപ്പില, വറ്റല്‍മുളക്, ചെറുപയര്‍ എന്നിവ മിക്‌സ് ചെയ്യുക.