ഹോണ്‍ ശബ്ദം 100 ഡസിബലിന് താഴെയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

ഹോണ്‍ ശബ്ദം 100 ഡസിബലിന് താഴെയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

September 8, 2018 0 By Editor

വാഹനങ്ങളില്‍ ഉച്ചത്തില്‍ ഹോണടിക്കുന്നവര്‍ക്കെതിരെ പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. നിലവില്‍ 93- 112 ഡെസിബെല്ലാണ് അനുവദനീയമായ പരിധി.ഇതില്‍ നിന്ന് 10 ശതമാനത്തോളം കുറവ് ആക്കാനാണ് ശ്രമം.അതായത് പരമാവധി ഹോണ്‍ ശബ്ദം 100 ഡെസിബെല്ലിന് താഴെയാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഇതില്‍ കുറഞ്ഞത് 88 ഡെസിബെല്ലും കൂടിയത് 100 ഡെസിബെല്ലും ആക്കാനാണ് തീരുമാനം. റോഡ്- ഹൈവേ ഗതാഗത വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ശബ്ദമലിനീകരണത്തിന് പുറമെ, കേള്‍വിശക്തിക്ക് തകരാര്‍ സംഭവിക്കുന്ന കേസുകളും വര്‍ധിച്ചതോടെയാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയിരിക്കുന്നതെന്ന് വകുപ്പ് ജോയിന്റെ സെക്രട്ടറി അഭയ് ദാംലെ പറഞ്ഞു. ഇതിന് ആവശ്യമായ ചര്‍ച്ചകള്‍ വിവിധ ഓട്ടോമൊബൈല്‍ കമ്ബനികളുമായി സര്‍ക്കാര്‍ നടത്തിക്കഴിഞ്ഞതായും അഭയ് അറിയിച്ചു.

അതേസമയം പ്രഷര്‍ ഹോണ്‍, പല ശബ്ദങ്ങളിലുള്ള ഹോണ്‍ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കാന്‍ കഴിയാത്തത് വീണ്ടും പ്രതിസന്ധിയായി തുടരുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നിയമപരമായ നിയന്ത്രണം ഇതിലും കൃത്യമായി ഏര്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.