തിരുവനന്തപുരം: ഹ്രസ്വചിത്ര സംവിധായികയും സാമൂഹിക പ്രവര്‍ത്തകയുമായ ഇന്ദിര (54) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ശാന്തികവാടത്തില്‍. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ദിര ഒരുക്കിയ ഹ്രസ്വചിത്രമായ ‘കഥാര്‍സിസ്’ ഏറെ പ്രശംസ നേടിയിരുന്നു. ഈ ചിത്രം മനുഷ്യത്വ ഹീനമായ കൊലപാതകങ്ങള്‍ എങ്ങനെയാണ് നിരവധി കുടുംബങ്ങളെ അനാഥമാക്കിയത് എന്നതിനെപ്പറ്റി ഒരു അന്വേഷണമാണ്. നാഷ്ണല്‍ ഡോക്കുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ഉള്‍പ്പെടെ സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം നേടിയിട്ടുള്ള ചിത്രമാണിത്. ലെനിന്‍ രാജേന്ദ്രന്റെ അസിസ്റ്റന്റായും...
" />
Headlines