ഇടമലയാറില്‍ റെഡ് അലര്‍ട്ട്: അണക്കെട്ട് നാളെ തുറക്കും

ഇടമലയാറില്‍ റെഡ് അലര്‍ട്ട്: അണക്കെട്ട് നാളെ തുറക്കും

August 8, 2018 0 By Editor

ഇടമലയാര്‍ : മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടമലയാര്‍ അണക്കെട്ടിന് റെഡ് അലര്‍ട്ട്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടുകൂടി അണക്കെട്ട് തുറന്നു വിടാന്‍ കെ.എസ്.ഇ. ബി തീരുമാനിച്ചു. ഷട്ടര്‍ ഒരു മണിക്കൂറോളം തുറക്കാനാണ് സാധ്യത. 169 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. ഇപ്പോള്‍ 168.2 മീറ്റര്‍ ജലനിരപ്പാണുളളത്. ഡാം തുറന്നാല്‍ 164 ഘനമീറ്റര്‍ വെളളം പെരിയാറിലേക്ക് ഒഴുക്കി വിടും.

ഇതിനാല്‍ പെരിയാറിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അഞ്ചു മുതല്‍ ആറു മണിക്കൂറുകൊണ്ട് അണക്കെട്ടിലെ വെള്ളം ആലുവയിലെത്താന്‍ സാധ്യതയുണ്ട്. 2013 ല്‍ 900 ഘനമീറ്റര്‍ വെള്ളം ഇതിനു മുമ്ബായി ഡാമില്‍ നിന്നു തുറന്നു വിട്ടിരുന്നു. അതേ പോലെ പെരിങ്ങല്‍കുത്ത് അണക്കെട്ട് തുറക്കുകയാണെങ്കില്‍ ചാലക്കുടി പ്രദേശത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.