തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍,പാചക വാതക വില അടിക്കടി വര്‍ദ്ധിപ്പിക്കുന്നത് പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് തള്ളിവിട്ടിരിക്കുകയാണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതെല്ലാം തന്നെ വിലക്കയറ്റം രൂക്ഷമാക്കും. പ്രളയത്തിന് പിന്നാലെ കടകളില്‍ അവശ്യസാധനങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിക്കുന്നത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു,? ഉപഭോക്തൃസംസ്ഥാനമായ കേരളമാണ് എപ്പോഴും ഇന്ധന വിലയുടെ തിക്തഫലങ്ങള്‍ കൂടുതല്‍ അനുഭവിക്കുന്നത്. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് വില വര്‍ദ്ധിക്കുന്നതോടെ ഹോട്ടല്‍ ഭക്ഷണ വില...
" />
Headlines