ഇന്ധന വില ഇന്നും വര്‍ധിച്ചു

ഇന്ധന വില ഇന്നും വര്‍ധിച്ചു

September 15, 2018 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധന. പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്.

തിരുവനന്തപുരത്ത് പെട്രോളിന് 84.62 രൂപയാണ് വില. ഡീസലിന് 78.47 രൂപയും. കൊച്ചിയില്‍ പെട്രോളിന് 84.61 രൂപയാണ്, ഡീസലിന് 78.47 രൂപ. കോഴിക്കോട് പെട്രോളിന് 84.33 രൂപയും, ഡീസലിന് 78.16 രൂപയുമായി.