ലക്‌നൗ: രാജ്യത്ത് ഓരോ ദിവസവും ഇന്ധനവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബിജെപി സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും ഒരുപോലെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി രംഗത്ത്. ഇപ്പോഴത്തെ ഇന്ധന വിലവര്‍ധനവിന് ബിജെപി മാത്രമല്ല കോണ്‍ഗ്രസും തുല്യ ഉത്തരവാദികളാണെന്നാണ് മായാവതി പറഞ്ഞത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ തെറ്റായ സാമ്പത്തികനയം നീക്കുന്നതിനു പകരം പിന്നാലെ എത്തിയ ബിജെപി സര്‍ക്കാരും അത് തുടരുകയാണുണ്ടായതെന്നും മായാവതി വിമര്‍ശിച്ചു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് പെട്രോളിയം കമ്പനികള്‍ക്ക് വിലനിര്‍ണയത്തിനുള്ള അധികാരം നല്‍കിയതെന്നും തുടര്‍ന്ന് ഇന്ധന വില കുത്തനെ...
" />
Headlines