ലണ്ടന്‍: ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് തുടക്കം. എജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ നേരിട്ട പരാജയത്തിന് കടം വീട്ടാനൊരുങ്ങി ആണ് ഇന്ത്യന്‍ ടീം ഇന്ന് കളിക്കളത്തിലിറങ്ങുക. ഇംഗ്ലണ്ടാവട്ടെ തങ്ങളുടെ ലീഡ് ഉയര്‍ത്താനും. ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ സമയം മൂന്നരക്കാണ് മത്സരം ആരംഭിക്കുക. മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി പരമ്പരയില്‍ ഒപ്പമെത്താനായാല്‍ കൊഹ്‌ലിയെ കാത്തിരിക്കുന്നതു മറ്റൊരു തിളക്കമാര്‍ന്ന നേട്ടമായിരിക്കും. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു തലവേദന സമ്മാനിച്ചു ശീലമുള്ള ലോര്‍ഡ്‌സില്‍ 1986ല്‍ കപില്‍ദേവും 2014ല്‍ എം.എസ്.ധോണിയും മാത്രമാണ് ഇന്ത്യയെ ടെസ്റ്റില്‍ വിജയത്തിലെത്തിച്ച നായകന്മാര്‍....
" />
Headlines