ഇന്ത്യന്‍ ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടി ‘ദ നണ്‍’

September 13, 2018 0 By Editor

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ കോടികള്‍ വാരിക്കൂട്ടി മുന്നേറുകയാണ് ഹോളിവുഡ് ഹൊറര്‍ ചിത്രം ദ നണ്‍ . പുറത്തിറങ്ങി ആദ്യ ആഴ്ചയില്‍ 28.50 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. കോണ്‍ജറിങ് സീരിസിലെ ഏറ്റവും മികച്ച ഓപ്പണിങ് കളക്ഷന്‍ നേടി ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

കോണ്‍ജുറിങ് സീരിസിലെ അഞ്ചാമത്തെ ചിത്രമാണ് ദ നണ്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് റൊമാനിയയില്‍ നടന്ന ഒരു കന്യാസ്ത്രീയുടെ ദുരൂഹ സാഹചര്യത്തിലുണ്ടായ മരണമാണ് ദ നണിലെ മുഖ്യ പ്രമേയം. കോണ്‍ജുറിങ് 2വിലെ കന്യാസ്ത്രീയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോണ്‍ജറിങ്ങിനും അന്നാബലെക്കും മുന്‍പ് 1952ല്‍ നടക്കുന്ന കഥയാണ് ഈ സിനിമയുടേത്.

കന്യാസ്ത്രീയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ വൈദികന്‍, കന്യാസ്ത്രീ, ഒരു സഹായി എന്നിങ്ങനെ മൂന്നുപേരെ വത്തിക്കാന്‍ നിയോഗിക്കുന്നു. ഇവര്‍ റൊമാനിയയില്‍ എത്തുന്നതും പിന്നീടുള്ള ഭീകരസംഭവങ്ങളുമാണ് പ്രമേയം. കോറിന്‍ ഹാര്‍ഡിയാണ് ചിത്രത്തിന്റെ സംവിധാനം. അമേരിക്കന്‍ നടിയായ ബോണി ആരണ്‍സാണ് കന്യാസ്ത്രീയായി എത്തിയിരിക്കുന്നത്.