ഇന്ത്യന്‍ വംശജനെ കൊന്ന യുഎസ് സൈനികന് ജീവപര്യന്തം

May 5, 2018 0 By Editor

കന്‍സാസ്: ഇന്ത്യന്‍ വംശജനായ ഏവിയേഷന്‍ എന്‍ജിനിയര്‍ ശ്രീനിവാസ കുച്ച്‌ബോട്‌ലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. യുഎസ് നാവികസേനയിലെ മുന്‍ സൈനികനായ ആദം പൂരിന്‍ ടണിനെയാണ് ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. കന്‍സാസിലെ ഫെഡറല്‍ ജഡ്ജിയാണ് വിധി പ്രസ്താവിച്ചത്.

നേരത്തെ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശ്രീനിവാസിന്റെ സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 165 മാസം തടവ് ശിക്ഷയും അനുഭവിക്കണം.

ശ്രീനിവാസിന്റെ ഭാര്യ സുനയന ദുമാല വിധിയെ സ്വാഗതം ചെയ്തു. ശ്രീനിവാസ ഒരിക്കലും തിരിച്ചുവരില്ല.വിധിയിലൂടെ വംശീയതയെക്കെതിരായ സന്ദേശമാണ് നല്‍കുന്നതെന്ന് സുനയന പറഞ്ഞു.

കന്‍സാസ് സിറ്റിക്കു സമീപമുള്ള ഓസ്റ്റിന്‍സ് ബാര്‍ ആന്‍ഡ് ഗ്രില്ലിലാന്റി ശ്രീനിവാസിനെ വെടിവച്ചു കൊന്നത്. വെടിവയ്പില്‍ കൂടെയുണ്ടായിരുന്ന അലോക് മഡസാനി എന്ന സുഹൃത്തിനു ഗുരുതമായി പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇമിഗ്രേഷന്‍ സ്റ്റാറ്റസ് ചോദിച്ചായിരുന്നു ആദം ഇവര്‍ക്കു നേരെ നിറയൊഴിച്ചത്.