ഇന്ത്യയിൽ അഴിമതി കുറഞ്ഞുവരുന്നതായി പഠനറിപ്പോർട്ട്;അഴിമതിക്കെതിരേ ശക്തമായ നിലപാട് എടുത്തതായി അവകാശപ്പെടുന്ന ചൈന ഇന്ത്യയ്ക്കു ഏറെ പിന്നിൽ

ഇന്ത്യയിൽ അഴിമതി കുറഞ്ഞുവരുന്നതായി പഠനറിപ്പോർട്ട്;അഴിമതിക്കെതിരേ ശക്തമായ നിലപാട് എടുത്തതായി അവകാശപ്പെടുന്ന ചൈന ഇന്ത്യയ്ക്കു ഏറെ പിന്നിൽ

January 31, 2019 0 By Editor

ബെയ്ജിങ്: ഇന്ത്യയിൽ അഴിമതി കുറഞ്ഞുവരുന്നതായി പഠനറിപ്പോർട്ട്. ആഗോള അഴിമതി സൂചികയിൽ ഇന്ത്യ മൂന്നുപോയന്റ് നില മെച്ചപ്പെടുത്തി 78-ാം സ്ഥാനത്തെത്തി. അഴിമതിക്കെതിരേ ശക്തമായ നിലപാട് എടുത്തതായി അവകാശപ്പെടുന്ന ചൈന ഇന്ത്യയ്ക്കുപിന്നിൽ 87-ാം സ്ഥാനത്താണ്. 2018-ൽ 77-ാം സ്ഥാനത്തായിരുന്നു ചൈന.സൂചികയനുസരിച്ച് ഡെന്മാർക്കാണ് ഏറ്റവും അഴിമതികുറഞ്ഞ രാജ്യം. തൊട്ടുപിന്നിൽ ന്യൂസീലൻഡും സിങ്കപ്പൂരുമാണ്.ചൈനയെപ്പോലെ യു.എസും സൂചികയിൽ താഴേക്കുപോയി. കഴിഞ്ഞവർഷം 16-ാം സ്ഥാനത്തുണ്ടായിരുന്ന യു.എസ്. ഇത്തവണ 22-ാം സ്ഥാനത്താണ്.